പഞ്ചാബ്: പഞ്ചാബിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം. 13276 പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോണ്‍ഗ്രസാണെന്നാണ് റിപ്പോര്‍ട്ട്. ബതിന്ദ 86 ശതമാനം, മൊഹാലിയില്‍ 84 ശതമാനം, മോഗ 78 ശതമാനം, മുക്ത്‌സര്‍ 77 ശതമാനം എന്നിങ്ങനെയാണ് പോളിങ്.

വിജയികളെ പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം അഭിനന്ദിച്ചു. പ്രധാനപ്രതിപക്ഷമായ ആംആദ്മിപാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. അതേസമയം, വോട്ടെണ്ണലില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദളും രംഗത്തെത്തി.