പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളം കുരമ്പാലയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്തുകാരനായ വി. വിജേഷാണ് മരിച്ചത്.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ചരക്കു ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാര്‍ െ്രെഡവര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ തിരുവല്ല സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.