സ്‌കൂളില്‍ വെച്ച് മകന്റെ പൊടുന്നനെയുള്ള മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രയിലെ ഗുണ്ടൂര്‍ ടൗണിലാണ് സംഭവം. ഗുണ്ടൂരിലെ പട്ടാഭിപുരം സ്വദേശികളായ ചന്ദ്രശേഖര്‍, ഭാര്യ നവീന എന്നിവരാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

നവംബറില്‍ ഇവരുടെ ഒരേയൊരു മകന്‍ സ്‌കൂളില്‍ വെച്ച് മരിച്ചത് ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. നവംബര്‍ 22നായിരുന്നു ശ്രീചൈതന്യ ടെക്‌നോ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവരുടെ മകന്‍ വംശി കൃഷ്ണ മരിച്ചത്. സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വംശി പനി ബാധിച്ച് മരിക്കുകയായിരുന്നു. മൂന്നു ദിവസത്തോളം പനിച്ച് കിടന്നിട്ടും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

കുറ്റക്കാരായ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഉപവാസ സമരം നടത്തിയിരുന്നു.