ന്യൂഡല്‍ഹി: പാര്‍മെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു. ഒക്ടോബര്‍ 1 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോകസഭ സെക്ഷനാണ് ആരംഭിച്ചത്. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കുള്ള നേതാക്കള്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. സ്പീക്കര്‍ ഓം ബിര്‍ളയുടെ അനുശോചന ്പ്രസംഗത്തിന് ശേഷം ഒരു മണിക്കൂത്തേക്ക് സഭ പിരിയും. ഇരു സഭകളും മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി അടക്കമുള്ള അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തും.

വര്‍ഷകാല സഭാസമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോടുള്ള അഭിസംബോധന നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വെല്ലുവിളികള്‍ നിറഞ്ഞ അഭൂതപൂര്‍വമായ സമയത്താണ് സെഷന്‍ ചേരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണയും ദൗത്യവുമുള്ള കാലത്ത് എംപിമാര്‍ തങ്ങളുടെ ദൗത്യ പാത തെരഞ്ഞെടുത്തതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ പാര്‍ലമെന്റിന്റെ ഇരു സമ്മേളനങ്ങളും വ്യത്യസ്തമായ സമയങ്ങളിലാവും ആരംഭിക്കുന്നു. ശനിയാഴ്ച-ഞായര്‍ ദിവസങ്ങളിലും ഇത് നടക്കും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചു പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.

17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്‍ 14 ന് തുടക്കമാവുന്നത്.  കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. 18 ദിവസ കാലയളവില്‍ ചേരുന്ന സെഷനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ ഏറ്റെടുത്തിട്ടുണ്ട്.