Film
‘ആരാണ് ഈ പാര്‍വതി’;ചോദ്യവുമായി രചനാ നാരായണന്‍കുട്ടി
കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമര്‍ശത്തിന് ‘ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്ത’മാണെന്നാണ് രചനയുടെ മറുപടി

കൊച്ചി: അമ്മ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ രചനാ നാരായണന്‍കുട്ടി രംഗത്ത്. വിവാദത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കിലിട്ട പോസ്റ്റിലെ കമന്റിലാണ് രചനയുടെ പരാമര്‍ശം. ‘ആരാണ് ഈ പാര്‍വതി’ എന്നാണ് രചന ചോദിച്ചത്. ‘പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃക’യാണ് എന്ന കമന്റിനാണ് രചനയുടെ മറുപടി. മറ്റു ചില കമന്റുകള്‍ക്കും രചന മറുപടി നല്‍കുന്നുണ്ട്. കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമര്‍ശത്തിന് ‘ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്ത’മാണെന്നാണ് രചനയുടെ മറുപടി. തുടര്‍ന്ന് വരുന്ന പല വിമര്‍ശനങ്ങള്‍ക്കും ‘അയ്യേ.. അയ്യേ…’ എന്ന് മാത്രമാണ് രചനയുടെ മറുകമന്റ്. അമ്മ പോലെയുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന ഒരാളുടെ കമന്റിന് സഹോദരന് ‘കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു’ എന്നാണ് രചന നല്‍കിയ മറുപടി.
സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രചന ആദ്യം വിമര്‍ശനം നടത്തിയത്. വിമര്‍ശനങ്ങളിലൂടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായ സ്ത്രീകളെ തന്നെയാണ് അധിക്ഷേപിക്കുന്നത്. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍ ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും രചന ഫേസ്ബുക്കില്‍ കുറിച്ചു. രചന നാരായണന്‍കുട്ടിയുടെ വാക്കുകള്‍: ”ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍. വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം’ എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ misogynists’ എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.”
അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തി നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വതി പറഞ്ഞത്. ‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’. എന്നാണ് പാര്‍വ്വതി പറഞ്ഞത്.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.
നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.
സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില് കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില് തുടരുന്നു; രണ്ട് കഡാവര് നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില് മണ്ണിടിച്ചില്; കാല്നടയാത്രക്കാര്ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
വിപണിയില് വന്തോതില് മായം കലര്ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്
-
kerala2 days ago
ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി
-
Film2 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല് വിവരങ്ങള് പുറത്ത്
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള് – പുഞ്ചിരി, ആലിംഗനം, സെല്ഫികള് – ഞങ്ങളുടെ താല്പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില് മോദിയെ വിമര്ശിച്ച് ഖാര്ഗെ