കണ്ണൂര്‍: പയ്യന്നൂര്‍ അന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തോക്കും തിരകളും കണ്ടെത്തി. ഇന്ന് രാവിലെ ആണ് സംഭവം.

 

വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട ബാഗിലാണ് തോക്കും ഉണ്ടകളും കണ്ടത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.