കൊച്ചി: ലോകത്ത് ഏറ്റവും കുശുമ്പും അസൂയയും ഉള്ളത് സിനിമയിലും രണ്ടാമത് രാഷ്ട്രീയത്തിലുമാണെന്ന് പി.സി.ജോര്‍ജ്. അമ്പുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെഓഡിയോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമ നീരാളി പിടുത്തത്തില്‍ അമര്‍ന്നിരിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ ലോകത്ത് ജീവിക്കുമ്പോഴും സിനിമയില്‍ ജനാധിപത്യം ഇല്ലെന്നും മാധ്യമ പ്രവര്‍ത്തനകനായ റെജി മോന്‍ പറഞ്ഞു. മലപ്പുറം പശ്ചാത്തലമാക്കി കുട്ടികള്‍ കേന്ദ്ര കഥാപത്രങ്ങളായി വരുന്ന സിനിമയാണിത്. പരസ്പര സൗഹൃദവും പ്രകൃതിയും ഇഴ ചേര്‍ന്ന് വരുന്ന ചിത്രം അന്യം നിന്ന് പോകുന്ന മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നു. ചിത്രത്തില്‍ മുട്ടായിക്കള്ളനായി മാസ്റ്റര്‍ ആകാശും മമ്മാലിയായി മാസ്റ്റര്‍ പ്രിന്‍സും അഭിനയിക്കുന്നു.