കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും. അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ഗുഢാലോചന നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പി.സി ജോര്‍ജ്ജിന്റെ മൊഴിയെടുക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ എംഎല്‍എയുടെ കൈയിലുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.