തിരുവനന്തപുരം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്.

നിഷ ജോസിനോട് അപമര്യാദയായി പെരുമാറിയത് തന്റെ മകനാണെന്ന അഭ്യൂഹങ്ങള്‍ വ്യാജമാണെന്നായിരുന്നു പി.സി ജോര്‍ജ്ജിന്റെ പ്രതികരണം. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുമ്പത്തെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള കലാപരിപാടികളാണെന്ന് അദ്ദേഹം പറഞ്ഞു.

നിഷ, മാണിയുടെ മരുമകളാണെന്നും അതിനാല്‍ ഇതിലപ്പുറവും പറയുമെന്നും പുസ്തകത്തിന് പബ്ലിസ്റ്റി കിട്ടുന്നതിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. എം.പി ആയ ജോസ് കെ മാണിയുടെ ഭാര്യയോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രയിന്‍ യാത്രക്കിടെ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.