തൊടുപുഴ: മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി. നേതാക്കളായ ഗോമതി, കൗസല്യ എന്നിവരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മണി മൂന്നാറിലെത്തി തൊഴിലാളികളോട് മാപ്പു പറയുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ഖേദം പ്രടിപ്പിച്ചുവെങ്കിലും മന്ത്രി മൂന്നാറിലെത്തി മാപ്പു പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പെമ്പിളൈ ഒരുമൈ. ഞായറാഴ്ച്ച വൈകുന്നേരം തുടങ്ങിയ സമരത്തിന് കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ബി.ജെ.പി എന്നീ പാര്‍ട്ടിക്കാര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ സമരത്തില്‍ തോട്ടം തൊഴിലാളികളുടെ കാര്യമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സമരക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. സി.പി.എമ്മുകാരുടെ ഭീഷണിയെ ഭയന്നാണ് തൊഴിലാളികള്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.