Connect with us

kerala

വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെയുള്ള ജനവിധി: യൂത്ത് ലീഗ്

ഇന്ത്യൻ ഭരണഘടനയെ പോലും പിച്ചിച്ചീന്തി വെറുപ്പിൻ്റെ പ്രചാരകരായി മാറുകയായിരുന്നു കേന്ദ്ര സർക്കാർ .

Published

on

കോഴിക്കോട് : ലോക്സഭാ തെരഞ്ഞടുപ്പിൽ വിദ്വേഷ – ദുർഭരണങ്ങൾക്കെതിരെയുള്ള ജനവിധിയാണുണ്ടായതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ പോലും പിച്ചിച്ചീന്തി വെറുപ്പിൻ്റെ പ്രചാരകരായി മാറുകയായിരുന്നു കേന്ദ്ര സർക്കാർ .

പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ജനസമക്ഷം അവതരിപ്പിക്കാൻ ഇല്ലാത്തതിനാൽ വർഗ്ഗീയ പ്രചരണത്തിനാണ് കേന്ദ്ര സർക്കാർ നേതൃത്വം നൽകിയത്.കേന്ദ്ര സർക്കാറിനോട് ചേർന്ന് നിന്ന് ജനവിരുദ്ധ ഭരണത്തിനാണ് കേരള സർക്കാറും ശ്രമിച്ചത്.പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ അനേകായിരം ചെറുപ്പക്കാരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞവർക്കെതിരെയുള്ള ശക്തമായ യുവജന വികാരമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചത്.

കോർപ്പറേറ്റ് ഭീമൻമാർക്ക് വളർന്ന് പന്തലിക്കാൻ അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ മൽസരിച്ചപ്പോൾ പാവപ്പെട്ട നിരവധി കർഷകർ ഈ ഭരണകാലത്ത് ആത്മഹത്യ ചെയ്തു.രാജ്യത്തിൻ്റെ സമ്പത്തായ യുവജനങ്ങളെ കബളിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്.

എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നും രാജ്യം കാത്ത് പുലർത്തിയ മതേതര ജനാധിപത്യ തത്വങ്ങളെ ചവിട്ടിമെതിക്കുന്നവർക്കെതിരെ ശക്തമായി നിലകൊള്ളുമെന്നുമാണ് യുവ സമൂഹം ഈ തെരഞ്ഞെടുപ്പിലൂടെ പ്രഖ്യാപിച്ചത്.അധികാര ദുർവിനിയോഗം നടത്തി പ്രചാരണ കോലാഹലങ്ങൾ നടത്തിയിട്ടും കേന്ദ്ര – കേരള സർക്കാറുകളുടെ കള്ള പ്രചരണങ്ങളെ തിരിച്ചറിഞ്ഞ് വോട്ട് ചെയ്ത വോട്ടർമാരെ യൂത്ത് ലീഗ് അഭിനന്ദിക്കുന്നുവെന്നും നേതാക്കൾ അറിയിച്ചു.

Health

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരന്‍ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന 14കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദ​ഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിക്കുന്നത്.

നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

india

ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക്

ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

Published

on

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. അച്ചുത് ശങ്കർ, ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading

kerala

കേരളത്തിൽ പ്രതിഭാശാലികളെ വളർത്തിയത് ചന്ദ്രിക: ഷാഫി പറമ്പിൽ എം.പി

ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ കൊയിലാണ്ടി മണ്ഡല തല ഉൽഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു

Published

on

കൊയിലാണ്ടി:കേരളത്തിൽ നിരവധി പ്രതിഭാശാലികളായ എഴുത്തുകാരെയും സാഹിത്യകാരൻമാരെയും വളർത്തുന്നതിൽ നിർണ്ണായക പങ്ക്വഹിച്ചത് ചന്ദ്രികയാണെന്നും കൃത്യമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

ചന്ദ്രിക ഡ്രൈവ് സ്പെഷ്യൽ ക്യാമ്പയിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഇൻചാർജ്ജ് ടി അഷ്റഫ്,ട്രഷറർ മoത്തിൽ അബ്ദുറഹ്മാൻ,മണ്ഡലം സിക്രട്ടറി പി.വി അഹമ്മദ് ചന്ദ്രിക കോഡിനേറ്റർ പി.കെ മുഹമ്മദലി ,കെ.കെ റിയാസ്,സിഫാദ് ഇല്ലത്ത് എന്നിവർ സംബന്ധിച്ചു

Continue Reading

Trending