കാസര്‍ക്കോട്: പെരിയ ഇരട്ട കൊലപാതക കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് സര്‍കക്കാര്‍ പ്രത്യേക കത്തു നല്‍കി.

അതേസമയം ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സംയുക്തമായി തടസ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ഹര്‍ജി.