Connect with us

Culture

പെരിയ കേസ്;സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നത് 25 ലക്ഷം

Published

on

പെരിയ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് സര്‍ക്കാല്‍ നല്‍കുന്നത് 25 ലക്ഷംരൂപ. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ആഭ്യന്തര വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിട്ടുണ്ട്. മുന്‍പ് ഷുഹൈബ് കേസിലും സിബിഐയിലേക്ക് കേസ് കൈമാറാതിരിക്കാന്‍ സര്‍ക്കാര്‍ 50 ലഭം രൂപ ചിലവാക്കിയിരുന്നു.

പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതായും കോടതി നിരീക്ഷിച്ചിരുന്നു. പ്രതിപക്ഷത്തിന്റെയും കുടുബാംഗങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഈ ആവശ്യത്തിനെതിരെ വാദിക്കാനാണ് രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൊലീസിനു നിഷ്പക്ഷമായി അന്വേഷിക്കാനായില്ലെന്ന നിലപാടായിരുന്നു കോടതിയുടേത്. പെരിയ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന ആരോപണം ശരിയാകാന്‍ സാധ്യതയുണ്ടെന്നും, അല്ലെങ്കില്‍ പ്രതികളായ പീതാംബരന്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ ഉദുമയിലെ പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു.

Culture

ഒ വി വിജയന്‍ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് തസ്രാക്കില്‍ നടക്കും

എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും

Published

on

സാഹിത്യകാരൻ ഒ ,വി,വിജയൻറെ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് പാലക്കാട്ടെ തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കും. ‘ചിതലിയിലെ ആകാശം’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും.വിവിധ സെഷനുകളില്‍ അശോകന്‍ ചരുവില്‍, കെ എം അനില്‍, എം എം നാരായണന്‍, സുജ സൂസന്‍ ജോര്‍ജ്, സി അശോകന്‍, സി പി ചിത്രഭാനു, കെ ഇ എന്‍ തുടങ്ങിയവർ സംസാരിക്കും. ഭാരതത്തിന്‍റെ സാംസ്കാരിക വര്‍ത്തമാനം എന്ന സംവാദമുണ്ടാകും.

ഖസാക്കിന്‍റെ തമിഴ് വിവര്‍ത്തനം നടത്തിയ യുമ വാസുകി പങ്കെടുക്കും. ഖസാക്കിന്‍റെ ഇതിഹാസം – നൂറ് കവര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും, ഹ്രസ്വനാടകങ്ങളും ഉണ്ടാകും. പാലക്കാടന്‍ പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading

Art

നാടകാചാര്യന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം

Published

on

നാടക എഴുത്തുകാരനും അഭിനേതാവുമായ വിക്രമന്‍ നായര്‍ (78) അന്തരിച്ചു. ആറുപത് വര്‍ഷത്തോളം നാടകജീവിതത്തിനൊപ്പം തന്നെ സിനിമ, സീരിയല്‍ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ജനനംകൊണ്ട് മണ്ണാര്‍ക്കാട്ടുകാരനാണെങ്കിലും കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമന്‍നായരെ നാടകതത്പരനാക്കുന്നത്. 16 വയസ്സുമുതല്‍ കോഴിക്കോട്ടെ കലാസമിതിപ്രവര്‍ത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

Continue Reading

Film

ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്

Published

on

അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും രാത്രി വൈകിയും എത്തിക്കൊണ്ടിരുന്നു.

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. രാജസ്ഥാനില്‍ ഷൂട്ടിങ്ങിലായിരുന്ന മോഹന്‍ലാല്‍ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനാണ് കേരളത്തിലെത്തിയത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

Continue Reading

Trending