Connect with us

kerala

സംസ്ഥാനത്ത് 885 ക്വാറികൾക്ക് കൂടി അനുമതി

നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കണക്ക്

Published

on

സംസ്ഥാനത്ത് 885 ക്വാറികൾക്കുകൂടി പ്രാഥമികാനുമതി. ഇതോടെ സംസ്ഥാനത്തെ അംഗീകാരമുള്ള ക്വാറികളുടെ എണ്ണം 1446 ആകും. നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കണക്ക്. കരിങ്കല്ല്, ചെങ്കല്ല് ഖനനത്തിന് കിട്ടിയ 885 അപേക്ഷ മൈനിങ് വിഭാഗം അംഗീകരിച്ച് റിപ്പോർട്ട് നൽകി.

മൊത്തം 1678 അപേക്ഷവന്നതിൽ 522 എണ്ണം ചെങ്കല്ലിനും 1156 എണ്ണം കരിങ്കല്ലിനുമായിരുന്നു. ഇതിൽനിന്നാണ് 885 തിരഞ്ഞെടുത്തത്. ബാക്കിവന്ന 793- ൽ 376 അപേക്ഷ മൈനിങ് വിഭാഗം പരിശോധന യിലാണ്. 417 എണ്ണം അപാകംകണ്ട് മടക്കി. നിലവിലുള്ള 561 ക്വാറികളിൽ 417 എണ്ണം 15 വർഷത്തെ അനുമതി നേടിയവയാണ്. 144 എണ്ണം മൂന്നു വർഷത്തേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും

രാവിലെ എട്ട് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം.

Published

on

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. റൂൾ കർവ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുക. പവർ ജനറേഷനും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

Continue Reading

kerala

ലോക്കൽ കമ്മിറ്റി യോഗത്തിനിടെ കയ്യാങ്കളി; പൂണിത്തുറയിൽ 11 ബ്രാഞ്ച് സെക്രട്ടറിമാര്‍ പുറത്ത്‌

എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി യോ​ഗത്തിലെ കയ്യാങ്കളിയെ തുടർന്നാണ് നടപടി.

Published

on

ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളിയുണ്ടായതിനെ തുടർന്ന് 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി യോ​ഗത്തിലെ കയ്യാങ്കളിയെ തുടർന്നാണ് നടപടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്. എന്നാൽ സംഘടനാ മാനദണ്ഡ പ്രകാരമാണു മാറ്റിയതെന്നാണു വിശദീകരണം. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് വിഷയം പരിഗണിച്ചേക്കും.

Continue Reading

kerala

ബലാത്സംഗ കേസ്; സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.

Published

on

ബലാത്സം​ഗ കേസിലെ പ്രതി നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.

ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

Continue Reading

Trending