Connect with us

kerala

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴു പേരെ കൂടി നിയമിച്ചു

സ്ഥാനത്ത് നിയമനവിവാദത്തില്‍ പ്രതിഷേധം കനത്തു നില്‍ക്കെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി

Published

on

തിരുവനന്തപുരം: സ്ഥാനത്ത് നിയമനവിവാദത്തില്‍ പ്രതിഷേധം കനത്തു നില്‍ക്കെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ, പ്രസ് സെക്രട്ടറിയായി പി.എം മനോജ് , പി.എസ് ഓഫീസിലെ നാല് ജീവനക്കാര്‍ എന്നിവരാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതരായത്. മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. ഇതോടെ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഏഴ് പേരെക്കൂടി പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം: തെരഞ്ഞെടുപ്പ്‌  കമ്മീഷന് പരാതി നൽകി കോൺഗ്രസ്

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ.

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Continue Reading

kerala

‘രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം’: അധിക്ഷേപ പരാമര്‍ശവുമായി പി.വി അന്‍വര്‍

Published

on

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നാണ് അന്‍വര്‍ പറഞ്ഞത്.

നെഹ്‌റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്‍വര്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ പ്രതികരിച്ചാണ് അന്‍വറിന്റെ പരാമര്‍ശം.

 

Continue Reading

india

പിണറായി ബിജെപിയുടെ താരപ്രചാരകന്‍; ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായി പ്രവർത്തിക്കുന്നു: എം.എം ഹസൻ

കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി യോഗത്തില്‍ കാലെടുത്തുവെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം. ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി.

രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പിണറായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രകടനപത്രികയെ കുറിച്ച് ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്ന് അറിയില്ല. ബിജെപി – സിപിഎം അന്തര്‍ധാരയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എം.എം.ഹസന്‍ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നല്‍കി എന്നത് അന്വേഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ് ആണെന്നും പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിതെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷണര്‍ക്ക് രഹസ്യ നിര്‍ദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending