Connect with us

Culture

ഇന്ധന വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; മോദി സര്‍ക്കാറിനെതിരെ കണക്കുകള്‍ നിരത്തി ചിദംബരം

Published

on

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ചാഞ്ചാട്ടം പ്രകടമാവാഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില നിയന്ത്രണാധീതമായി കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. പെട്രോളിന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ലിറ്ററിന് 74.08 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസല്‍ വില ലിറ്ററിന് ഡല്‍ഹിയില്‍ 65.31 രൂപയും മുംബൈയില്‍ 69.54 രൂപയുമാണ് രേഖപ്പെടുത്തിയത്.

അതിനിടെ എണ്ണവില വര്‍ദ്ധനവിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം രംഗത്തെത്തി. ‘സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും അറിയാം, പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന തോതിലെത്താന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയതാണെന്നായിരുന്നു, ചിദംബരത്തിന്റെ പ്രതികരണം.


കഴിഞ്ഞ നാലു വര്‍ഷം ബി ജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നത് ‘ഓയില്‍ ബൊണാന്‍സ’ കൊണ്ടായിരുന്നു. പെട്രോള്‍, ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയതിനെ കുറിച്ച് ഇപ്രകാരമായിരുന്നു മുന്‍ ധന മന്ത്രി പി ചിദംബരത്തിന്റെ ട്വീറ്റ്. ഓയില്‍ ബൊണാന്‍സ ഇല്ലായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ ‘ക്ലൂലെസ്സ്’ ആയേനെ, അദ്ദേഹം പരിഹസിക്കുന്നു. നികുതിയുടെ വിഹിതം ഉയര്‍ത്തി ഉപഭോക്താവിനെ പിഴിയുകയാണ് സര്‍ക്കാര്‍. 2014 ല്‍ ക്രൂഡ് വില ബാരലിന് 105 ഡോളായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടിയ വിലയാണ് പെട്രോളിനും ഡീസലിനും ഇപ്പോള്‍. 22 സംസ്ഥാനങ്ങളില്‍ ഭരിക്കുന്നു എന്നാണ് ബി ജെ പി പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ട് വരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം നികുതി കൂട്ടിയതാണ് വില വന്‍ തോതില്‍ ഉയരാന്‍ കാരണമെന്ന് കണക്കുകള്‍ നിരത്തി ചിദംബരം സ്ഥാപിക്കുന്നു. 2014 ഏപ്രിലില്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 9.48 രൂപ. 2016 ജനുവരിയില്‍ അത് 21.48 രൂപയാക്കി കൂട്ടി. അതുപോലെ 3.56 രൂപയായിരുന്ന ഡീസലിന്റെ ഡ്യൂട്ടി 17.33 രൂപയാക്കി കൂട്ടി. വില ക്രമാതീതമായി കൂടാന്‍ കാരണം ഇതാണ്. ഈ അധിക വരുമാനത്തിന്റെ പച്ചയിലാണ് കഴിഞ്ഞ നാല് വര്‍ഷം ബി ജെ പി ഭരണത്തില്‍ തിമിര്‍ത്തത്. വാറ്റ് കുറച്ചു സംസ്ഥാനങ്ങള്‍ വില കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെയും ചിദംബരം കണക്കിന് കളിയാക്കുന്നു. ആകെ നാലു സംസ്ഥാനങ്ങള്‍ മാത്രമാണ് നികുതി കുറച്ചത്. ബി ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്ര നിര്‍ദേശം അനുസരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഒറ്റയടിക്ക് വലിയ വര്‍ധനവ് നടപ്പിലാക്കരുതെന്ന് എണ്ണകമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ അഞ്ചു പൈസ, പത്തു പൈസ തോതിലാണ് വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 74.02 രൂപയാണ്. 2014 നവംബറിന് ശേഷമുള്ള കൂടിയ വിലയാണിത്.
സംസ്ഥാനത്തും എണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.04 രൂപയും കൊച്ചിയില്‍ 76.88 രൂപയും കോഴിക്കോട് 77.17 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡീസല്‍ വിലയിലും കാര്യമായ കുതിപ്പാണുള്ളത്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 70.86 പൈസയും കോഴിക്കോട് 70.07 രൂപയും കൊച്ചിയില്‍ 69.77 രൂപയുമാണ് ഇന്നലെ വില രേഖപ്പെടുത്തിയത്.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending