തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി. 93.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസല്‍ വില 87.53 രൂപയായി ഉയര്‍ന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസല്‍ വില 85 രൂപ 92 പൈസയായും ഉയര്‍ന്നു. രാജ്യത്ത് ചിലയിടങ്ങളില്‍ ഇതിനോടകം ഇന്ധനവില നൂറ് കടന്നിട്ടുണ്ട്.