തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കൂടി. ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 59 പൈസയും, പെട്രോളിന് 89 രൂപ 48 പൈസയുമായി.

കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 81 രൂപ 92 പൈസയും പെട്രോളിന് 87 രൂപ 76 പൈസയും ആണ് നിരക്ക്. കഴിഞ്ഞ എട്ടുമാസം കൊണ്ട് 16 രൂപ 30 പൈസയാണ് ലീറ്ററിന് കൂടിയത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.