Connect with us

kerala

പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തി; ഇനിയും കാണാത്ത അഞ്ചു പേര്‍

കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Published

on

ഇടുക്കി: ജില്ലയിലെ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇനിയും കണ്ടെത്താത്തവര്‍ക്കായി നടക്കുന്ന തിരച്ചില്‍ താത്കാലികമായി നിര്‍ത്തി. പതിനെട്ടാം ദിവസമായ ഇന്നും തിരച്ചില്‍ നടന്നു. ഇതോടെ തിരച്ചില്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയര്‍ന്നതും തിരച്ചിലിന് തടസമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചില്‍ നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂര്‍ണമായും പരിശോധന പൂര്‍ത്തിയാക്കിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ദേശിയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, മൂന്നാറിലെ വിവിധ സാഹസിക പ്രവര്‍ത്തകര്‍ അടങ്ങിയ 30 അംഗ പ്രത്യേക സംഘമാണ് വനമേഖലയോട് ചേര്‍ന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. വഴുക്കലുള്ള വലിയ പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരുന്ന തിരച്ചില്‍.

ഏറെ ദുഷ്‌കരമായിരുന്ന ഉള്‍വനത്തിലെ തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളെയാണ് നിയോഗിച്ചത്. മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് തിരച്ചില്‍ സംഘത്തെ തീരുമാനിച്ചത്. അപകട സാധ്യത വളരെയേറെയുള്ള പുഴയിലെ കുത്ത് കേന്ദ്രീകരിച്ചും ദൗത്യ സംഘം തിരച്ചില്‍ നടത്തി. ഡീന്‍ കുര്യാക്കോസ് എം പി, സബ് കലക്ടര്‍ എസ്. പ്രേം കൃഷ്ണ, തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവര്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദൗത്യം ഏകോപിപ്പിച്ച് റവന്യു -വനം- പഞ്ചായത്ത് വകുപ്പുകളും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

 

kerala

നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി.

Published

on

നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിച്ചു.

യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 99പേരില്‍ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍സ് അറിയിച്ചു. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷ തുടരുകയാണ്.

സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള അഞ്ചുപേര്‍ ഐസിയുവിലാണ്. നിപ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്താന്‍ ഇന്ന് ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നത തലയോഗം നിര്‍ദേശം നല്‍കി.

മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരും ആണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ ഐസിയുവിലാണ്. അതേസമയം ഇതില്‍ ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.

പട്ടികയിലുള്ള പാലക്കാട്ടെ 61 പേരും കോഴിക്കോട് 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

Continue Reading

kerala

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു

പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്.

Published

on

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും ഹരജിയില്‍ പരാമര്‍ശം

Published

on

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ബിന്ദു മരിക്കാനിടയായ സംഭവത്തില്‍ ഹൈകോടതിയില്‍ ഹരജി. മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി. സാമുവല്‍, ആന്റണി അലക്‌സ്, പി.ജെ. ചാക്കോ എന്നിവരാണ് ഹരജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.

അതേസമയം തിരുവനന്തപുരം മെഡി. കോളജിലെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കോട്ടയം മെഡി. കോളജിലുണ്ടായ സംഭവമെന്നും ഹരജിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴകിയ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിത്സക്കായി വന്നതായിരുന്നു യുവതി. ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. കെട്ടിടം തകര്‍ന്നുവീണതിന് പിന്നാലെ സംഉഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍. വാസവനും നടത്തിയ പ്രതികരണമാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതും ബിന്ദുവിന്റെ മരണത്തിന് കാരണമെന്നും പ്രതിപക്ഷം പറഞ്ഞു.

Continue Reading

Trending