ന്യൂഡല്‍ഹി:കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അക്രമങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും, സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്നും സുബ്രഹ്മണ്യം സ്വാമി.

ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. മതിഭ്രമം ബാധിച്ചവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ, തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടേയും, ശ്രീകാര്യത്ത് ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി.