Connect with us

Culture

വ്യാജരേഖ ചമച്ച് പണം തട്ടല്‍: സെന്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

Published

on

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും പരാതി. വ്യാജ രേഖ ചമച്ച് സര്‍ക്കാറില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പുതിയ പരാതിയിലാണ് സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ബിജിമോനാണ് അന്വേഷണ ചുമതല. ശമ്പള ഇനത്തിലാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്.

സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് എട്ടു മാസം വരെ ടി.പി സെന്‍കുമാര്‍ അവധിയിലായിരുന്നു. എന്നാല്‍ എട്ടു മാസം വരെ മെഡിക്കല്‍ അവധിയില്‍ ആയിരുന്നുവെന്ന വ്യാജേന വ്യാജരേഖയുണ്ടാക്കി സര്‍ക്കാറില്‍ നിന്ന് ലക്ഷങ്ങള്‍ അനധികൃതമായി തട്ടാന്‍ ശ്രമിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയ ശേഷം കഴിഞ്ഞ വര്‍ഷം ജൂണില്‍ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് പകുതി ശബളത്തില്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ചികിത്സയിലായിരുന്നതിന്റെ രേഖകളും സെന്‍കുമാര്‍ ഹാജരാക്കി. എന്നാല്‍ വ്യാജരേഖയാണെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവില്‍ സര്‍ക്കാറിനെതിരെ നിയമപോരാട്ടം നടത്തുകയായിരുന്നു സെന്‍കുമാറെന്നാണ് പരാതിയില്‍ പറയുന്നത്.

മുസ്‌ലിം സമുദായത്തിലെ ജനസംഖ്യ വര്‍ധനവുമായി ബന്ധപ്പെട്ടും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സെന്‍കുമാറിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പുതിയ അന്വേഷണം.

Film

മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായി

Published

on

മലയാളി പ്രേഷകരുടെ 5 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ചിത്രീകരണം പാക്കപ്പായി. എട്ട് സംസ്ഥാനങ്ങളിലും 4 രാജ്യങ്ങളിലുമായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണമാണ്‌ ഇന്ന് പുലർച്ചയോടെ അവസാനിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടു.

പോസ്റ്ററിൽ യു എസ് ആർമി യൂണിഫോമിൽ തോക്കേന്തിയ ഒരു യുവതിയുടെയും ഫോഴ്സിന്റെയും ചിത്രമാണുള്ളത്. ഇന്ന് രാവിലെ 5:35 ഓടെ മലമ്പുഴ റിസർവോയറിൽ വെച്ച് ഞങ്ങൾ എമ്പുരാന്റെ അവസാന ഷോട്ടും എടുത്തു, 117 ദിവസം കഴിഞ്ഞ് തിയറ്ററുകളിൽ കാണാം’ എന്നാണ് പൃഥ്വിരാജ് പോസ്റ്റിനു ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു.

‘എമ്പുരാന്റെ കഥാപശ്ചാത്തലത്തിന്റെ വലുപ്പം പോസ്റ്ററിൽ വ്യക്തമാണ്, 5 ഭാഷകളിൽ നിർമ്മിക്കുന്ന ഒരു കൊച്ചു ചിത്രം’ എന്നൊക്കെയാണ് കമന്റുകൾ. ഇന്ത്യക്ക് പുറമെ യു കെ, യു എസ് എ , യു എ ഇ എന്നിവിടങ്ങളിലായായിരുന്നു 14 മാസം നീണ്ട് നിന്ന എമ്പുരാന്റെ ചിത്രീകരണം. ‘ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ മനസ്സിൽ സൂക്ഷിക്കും. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഓരോ ചുവടിലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനിരിക്കുന്നു’ എന്നായിരുന്നു മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.

Continue Reading

kerala

കേരളത്തിന്റെ റെയില്‍വെ വികസനം; മുസ്‌ലിംലീഗ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കി

Published

on

കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി മുസ്ലിംലീഗ് എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനത്തിന്റെ യാത്രാ നിരക്കിലെ വര്‍ദ്ധനവും ട്രെയിനുകളുടെ കുറവും സാധാരണക്കാരായ യാത്രക്കാരെ വലക്കുന്നതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കിയത് അദ്ദേഹം സ്വീകരിച്ചു. കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിന് സംസ്ഥാനസര്‍ക്കാറിന്റെ സഹകരണം കൂടി ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. തിരൂരില്‍ സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന 23 ട്രെയിനുകളുടെ കാര്യത്തില്‍ പ്രാഥമികമായി രണ്ട് ട്രെയിനുകളുടെ കാര്യമെങ്കിലും ഉടന്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി.

Continue Reading

kerala

സ്‌കൂള്‍ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരി മരിച്ചു

ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്

Published

on

പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെന്റ് തോമസ് എരിമയൂര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയായത്്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Continue Reading

Trending