മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ജാ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജ രേഖയുണ്ടാക്കി അവധി ആനുകൂല്യം നേടാന്‍ ശ്രമിച്ചെന്ന പരാതിയിന്‍മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചികിത്സയുടെ പേരില്‍ എട്ടു മാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാറില്‍ നിന്ന് എട്ടു ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്ന സി.പി.എം നേതാവ് എ.ജെ സുക്കാര്‍ണോ നല്‍കിയ പരാതിയിലാണ് കേസ്. പ്രാഥമികാന്വേഷണം നടത്തിയ എസ്.പി ബിജിമോന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാറിവനോട് ശുപാര്‍ശ ചെയ്തിരുന്നു.