ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ വിദ്യാര്‍ഥിനിയോട് ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുമായി സംവദിക്കവെ ആണ് മുഖ്യമന്ത്രി ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ കുഞ്ഞിനോട് ആക്രോശിച്ച് പെരുമാറിയത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എനിക്കൊരു കാര്യം ചോദിക്കാനുള്ളത് എന്ന് വിദ്യാര്‍ഥിനി പറഞ്ഞു തുടങ്ങിയപ്പോഴേക്കും മുഖ്യമന്ത്രി ദേഷ്യപ്പെട്ട് ഇടപെട്ടു. ഇനി ചോദ്യങ്ങളൊന്നുമില്ല, അവസാനിച്ചു എന്ന് കുട്ടിയോട് കയര്‍ക്കുകയായിരുന്നു. ഇതോടെ പേടിച്ച വിദ്യാര്‍ഥിനി ചോദ്യം ചോദിക്കാതെ പിന്മാറുകയായിരുന്നു.

കുട്ടികളോട് പെരുമാറേണ്ട വിധത്തിലായില്ല മുഖ്യമന്ത്രിയുടെ സദസിലെ ഇടപെടലെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.