തിരുവനന്തപുരം: ‘മാക്രിക്കൂട്ടം’ എന്നത് ഏതുതരം ഭാഷയാണെന്ന് സുരേഷ് ഗോപിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എം.പി ഫണ്ട് വിനിയോഗിക്കാന്‍ തടസ്സമുണ്ടെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. ഫണ്ട് വിനിയോഗിക്കാന്‍ മാക്രിക്കൂട്ടം തടസ്സംനില്‍ക്കുന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ആരോപിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്ത് തരം ഭാഷയാണതെന്നും മുഖ്യമന്ത്രി സുരേഷ് ഗോപിയോട് ചോദിച്ചു. എം.പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: