തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ തന്റെ നിലപാട് ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം തന്റെ നിലപാടുകളെല്ലന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി സ്വാശ്രയ കരാര്‍ നിര്‍ദേശങ്ങളില്ലെന്ന് പറഞ്ഞത് മാനേജ്‌മെന്റുകളാണ് വ്യക്തമാക്കി. സര്‍ക്കാറിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കരാറില്‍ നിന്ന് പിന്മാറാന്‍ സാധിക്കില്ലെന്ന് മാനേജ്‌മെന്റുകളാണ് നിലപാട് എടുത്തതെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.