Connect with us

More

ആകെ തളര്‍ന്ന് കോടിയേരി; പാര്‍ട്ടിയും സര്‍ക്കാരും പിണറായിയുടെ കയ്യില്‍

Published

on

 

തിരുവനന്തപുരം

സി.പി.എം സംസ്ഥാന സമ്മേളനത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് സമ്മര്‍ദ്ദത്തിലായതോടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന് കാര്യമായ റോളില്ലാതെയായി.
മക്കളുടെ സാമ്പത്തിക തട്ടിപ്പ് ഉള്‍പെടെ മുള്‍മുനയിലാണ് കോടിയേരി. സെക്രട്ടറി പ്രതിരോധത്തിലായതോടെ നേരത്തെയുള്ളതിലും കരുത്തനായി ഭരണത്തിനൊപ്പം പാര്‍ട്ടിയിലും പിണറായി ഒന്നാമനായി നില്‍ക്കുന്ന കാഴ്ചയാണുള്ളത്. മുന്‍കാല സമ്മേളനങ്ങളിലെന്ന പോലെ പിണറായിയുടെ അധീശത്വം ഊട്ടിയുറപ്പിക്കുന്നതാവും തൃശൂര്‍ സമ്മേളനവും അതിലെ തീരുമാനങ്ങളും.
മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അവസാന വാക്ക് പിണറായിയാണ്. പാര്‍ട്ടിയും സര്‍ക്കാരും ഒരാളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ പാര്‍ട്ടിയുടെ ശൈലിയല്ലെന്ന് വിമര്‍ശനമുണ്ടെങ്കിലും ഇത് തുറന്നു പറയാനോ തിരുത്താനോ ഉള്ള ധൈര്യം സി.പി.എമ്മില്‍ ആര്‍ക്കുമില്ല എന്നതാണ് വസ്തുത.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരിടത്തും മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇതേ രീതി സംസ്ഥാന സമ്മേളനത്തിലും പ്രതിനിധികള്‍ പിന്തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന അപൂര്‍വ സ്ഥിതിവിശേഷം സി.പി.എമ്മിലുണ്ടാകും.
സംസ്ഥാന സമ്മേളനത്തില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള വിഷയങ്ങള്‍ നേതാക്കളുടെ ശൈലി സംബന്ധിച്ചും പാര്‍ട്ടിയുടെ നയപരിപാടികളുമായി ബന്ധപ്പെട്ടുമാണ്. ഇതിലൊന്നും ഇടപെട്ട് ആരെയും വിമര്‍ശിക്കാനാകാത്ത വിധം കോടിയേരി കൂട്ടിലടക്കപ്പെട്ടു. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കോടിയേരിയെ നിശബ്ദനാക്കാന്‍ പിണറായി അടക്കമുള്ള നേതാക്കള്‍ ആയുധമാക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാ ശൈലിയനുസരിച്ച് സമ്മേളനകാലത്ത് സംസ്ഥാന സെക്രട്ടറിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത് കോടിയേരിയാണ്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തനിക്കുനേരെ തന്നെ വിരല്‍ചൂണ്ടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം.
നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവിതശൈലി എല്ലാക്കാലത്തും സി.പി.എം വിലയിരുത്താറുണ്ട്. ഇത് താഴേത്തട്ടിലുള്ള നേതാക്കള്‍ക്കുള്ള ഉപദേശ രൂപേണയാണ് തയാറാക്കുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ പെട്ട് മുഖം നഷ്ടപ്പെട്ട കോടിയേരിക്ക് റിപ്പോര്‍ട്ട് തിരിച്ചടിയാകും. അതേസമയം ഭരണം സമ്പൂര്‍ണ പരാജയമാണെങ്കിലും വ്യക്തിപരമായി പഴികേള്‍ക്കാതെയാണ് പിണറായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം വി.എസ് വിഭാഗം പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ടു. തനിക്ക് ബദലായി മറ്റൊരു ശക്തി ഉയര്‍ന്നുവരാത്തത് തൃശൂര്‍ സമ്മേളനത്തില്‍ പിണറായിക്ക് കൂടുതല്‍ കരുത്ത് പകരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

kerala

‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ

നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു

Published

on

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് കെ സുധാകരന്‍ സുരേഷ് ഗോപിയെ കപറഞ്ഞു. ‘കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്’, കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ ഏതെങ്കിലും ബിജെപി നേതാവിന് സാധിക്കുന്നുണ്ടോ? കള്ളവോട്ടിൻ്റെ ഭാഗികമായ രക്തസാക്ഷിയായിരുന്നു താനെന്നും കെ സുധാകരൻ പറഞ്ഞു. 1991 ലെ എടക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി മുന്‍ അധ്യക്ഷൻ്റെ പരാമര്‍ശം. തെളിവ് സഹിതം ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ മനസ്സിൻ്റെ ഉടമസ്ഥനാകാന്‍ സുരേഷ് ഗോപിക്ക് സാധിക്കണം. നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് തൃശ്ശൂരില്‍ ഇത്രയേറെ വോട്ട് കിട്ടുന്നത് അസാധ്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.

Continue Reading

kerala

കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Published

on

തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.

ഞായറാഴ്ച ഉച്ചയ്ക്കു 12.15ന് ജനറല്‍ ആശുപത്രി കവാടത്തോടു ചേര്‍ന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലിയും തകര്‍ത്തിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കൊല്ലം ശാസ്താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയന്‍ (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറല്‍ ആശുപത്രി ജംക്ഷന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രന്‍ (46) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെയും ശിവപ്രിയയുടെയും നില അതീവഗുരുതരമാണ്.

ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍ടിഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.

 

Continue Reading

Trending