തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുിന്റെ് ആദ്യഘട്ടം പുരോഗമിക്കപമ്പോള്‍ പുറപ്പുഴ ഗവര്‍ണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 1-ാം നമ്പര്‍ ബൂത്തില്‍ പി.ജെ ജോസഫ് എംഎല്‍എ കുടുംബസമേതം വോട്ട് ചെയ്തു.
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ബൂത്തുകള്‍ക്കു സമീപം പ്രചാരണം പാടില്ലെന്നും രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ലെന്നും നിര്‍ദേശം ഉണ്ട്.