Culture
ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കും! അവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്.
ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ നിലക്ക് മുന്നോട്ടു പോകാമെന്നുമാണെന്ന് ഫിറോസ് പറഞ്ഞു. കോടതിവിധിയില്‍ പ്രതികരിച്ച് ഹാദിയയുടെ അമ്മ പൊന്നമ്മ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ക്കുള്ള തെറ്റിദ്ധാരണകളാണ്. അതു നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. അവിശ്വാസിയായ അയല്‍വാസി നിങ്ങളെ തൊട്ട് നിര്‍ഭയനാകുന്നത് വരെ നിന്റെ വിശ്വാസം പൂര്‍ണ്ണമാകില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കുമെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അഖില@ഹാദിയ കേസ് നല്‍കുന്ന സന്ദേശം
സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് വന്നപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടിയിരുന്നത്. ഒന്ന്, ഹാദിയയുടെ രക്ഷാ കര്‍തൃത്വം ആര്‍ക്ക് എന്നതിനെ സംബന്ധിച്ചായിരുന്നു. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ ആ നിലക്ക് മുന്നോട്ടു പോകണമെന്നുമാണ്. രണ്ടാമത്തെ ഇഷ്യു കല്ല്യാണത്തെ സംബന്ധിച്ചാണ്. അക്കാര്യം പരിഗണിക്കുന്നതിനായി കേസ് അടുത്ത മാസത്തേക്ക് വെച്ചത് കൊണ്ട് തുടര്‍ സിറ്റിംഗില്‍ അത് സംബന്ധിച്ച തീരുമാനവും ഉണ്ടാവും. എന്ന് പറഞ്ഞാല്‍ കോടതി വിധിക്കെതിരായി കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയോ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വിദ്വേഷം പ്രസംഗിക്കുകയോ അല്ല വേണ്ടത് മറിച്ച് മേല്‍കോടതിയെ സമീപിച്ച് ശരിയായ കോടതി വിധി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്നാണ്.
ഇനി സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു എന്ന് കരുതുക. അതായത് ഹാദിയയെ അശോകന്റെ രക്ഷാ കര്‍തൃത്വത്തില്‍ തന്നെ വിട്ട് കൊടുത്ത് അവരുടെ ജീവിതം വീണ്ടും വീട്ടു തടങ്കലിലായി എന്ന് വിചാരിക്കുക. ഇസ്‌ലാം മതത്തിനോ മുസ്‌ലിംകള്‍ക്കോ എന്തെങ്കിലും പരാജയമുണ്ടോ? അവിടെ തോല്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയും പൗരാവകാശങ്ങളുമാണ്. അപ്പോള്‍ കോടതി വിധി ഹാദിയക്കനുകൂലമായാല്‍ ഇസ്‌ലാം മതത്തിനോ മുസ്‌ലിംകള്‍ക്കോ മാത്രമായി ആഘോഷിക്കാന്‍ ഒരു വകുപ്പുമില്ല.
വിജയിച്ചത് ഇന്ത്യന്‍ ഭരണഘടനയാണ്. പൗരാവകാശങ്ങളാണ്.
അത് മാത്രമാണ്.
ഇതിനിടയില്‍ ആ അമ്മയുടെ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ? ഇസ്‌ലാം തീവ്രവാദത്തിന്റെ മതമായത് കൊണ്ടുള്ള പ്രശ്‌നമാണെന്നാണവര്‍ പറഞ്ഞത്. അവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. അവിശ്വാസിയായ അയല്‍വാസി നിങ്ങളെ തൊട്ട് നിര്‍ഭയനാകുന്നത് വരെ നിന്റെ വിശ്വാസം പൂര്‍ണ്ണമാകില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കും!
ഹാദിയ തന്റെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ. ഹാദിയയെ ആസിയ ബീവിയും സുമയ്യ ബീവിയുമായി ചിത്രീകരിക്കുന്നവര്‍ പറയേണ്ട ചില ചരിത്രമുണ്ട്. അത് മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങളാണ്. അവിശ്വാസികളാണെങ്കിലും മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ കടമയാണെന്ന് പഠിപ്പിച്ച പ്രവാചക വചനങ്ങളെ കുറിച്ചാണ്. അത്തരം ചരിത്രങ്ങളാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങേണ്ടത്.
ഒരു ബഹുസ്വര സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത അനിവാര്യമാണ്. അതിനായി 1952 നവംബര്‍ 1ന് ബാഫഖി തങ്ങള്‍, സീതി സാഹിബ്, ഉപ്പി സാഹിബ് എന്നീ ലീഗ് നേതാക്കള്‍ ഇറക്കിയ പ്രസ്താവന ഒരാവര്‍ത്തി വായിച്ചാല്‍ മതിയാവും. ആര്‍.എസ്.എസ്സുകാര്‍ നടത്തിയ ഗോവധ നിരോധന യോഗത്തിനടുത്ത് വെച്ച് ഒരു പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു പ്രസ്താവന ഇറക്കിയത്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി പശുവിനെ അറുക്കാന്‍ പാടില്ല എന്നാണവര്‍ പറഞ്ഞത്. അന്യമതക്കാരുടെ ആരാധനാ വസ്തുക്കളെ നിന്ദിക്കരുതെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നാണവര്‍ വ്യക്തമാക്കിയത്. സമുദായ സൗഹാര്‍ദ്ധത്തിനായി ത്യാഗം ചെയ്യാനാണവര്‍ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞത്. അതായത് മത സൗഹാര്‍ദ്ധവും സമാധാനവുമാണ് പരമപ്രധാനമായിട്ടുള്ളത്.
അഖില@ഹാദിയ കേസിന്റെ വിധി എന്ത് തന്നെയായാലും സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്. അവര്‍ വര്‍ഗ്ഗീയ വാദികളാണ്. അവര്‍ ഇരുവിഭാഗങ്ങളിലായി നിലയുറപ്പിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. വൈകാതെ അത് തിരിച്ചറിയുക എന്നതാണ് ഈ അവസരത്തില്‍ പ്രസക്തമായിട്ടുള്ളത്. വൈകിയാല്‍ തകരുന്നത് നാടിന്റെ മനസ്സമാധാനമാണ്. മറക്കരുത്……
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
-
kerala6 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

