മലപ്പുറം: പെട്രോളിയം ഉല്‍പന്നങ്ങളുടെ നിത്യേനയുള്ള വിലക്കയറ്റവും മരം കൊള്ള അടക്കമുള്ള കോടികളുടെ അഴിമതികളും മറച്ചുവെച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

തിരുവനന്തപുരത്ത് പെട്രോളിയം വില വര്‍ധനക്കെതിരായ ചക്ര സ്തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിയും തൊഴില്‍ നഷ്ടവും കാലവര്‍ഷക്കെടുതികളും കൊണ്ട്
ദുരിതത്തിലായ ജനങ്ങളുടെ മേല്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പ്രസംഗിച്ചു. നഗരത്തില്‍ 11 മുതല്‍ 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു.