Connect with us

kerala

പ്ലസ് വണ്‍ സമരം: എം.എസ്.എഫ് നേതാക്കള്‍ക്ക് ജാമ്യം

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവടക്കമുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച 12 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവടക്കമുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ചയായിരുന്നു എംഎസ്എഫ് നേതാക്കളെ 7 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

അതേസമയം മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്നും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറി. മലപ്പുറം കളക്ട്രേറ്റിന് സമീപം കെഎസ്യു പ്രവര്‍ത്തകരാണ് സമരവുമായി രംഗത്തെത്തിയത്. നൂറു കണക്കിന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാലക്കാട്- കോഴിക്കോട് ദേശീയപാത കെ.എസ്.യു ഉപരോധിച്ചു. നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കടക്കം പരിക്കുകള്‍ പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലബാര്‍ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താത്കാലിക ബാച്ച് അനുവദിക്കാനും വിഷയത്തെ കുറിച്ച് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായാണ് കെ.എസ.്യു സമരം പുനരാരംഭിച്ചത്.

kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

Published

on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.

അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.

Continue Reading

kerala

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.

യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല്‍ അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.

 

Continue Reading

Trending