പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്കായി ട്രെയിനിന്റെ കോച്ചിന് തീവെച്ച സംഭവം വിവാദത്തില്‍. ലായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്‍ 2002-ല്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിനിന്റെ കോച്ചിന് തീവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷൂട്ടിങ് ഭ്രമത്തെ കുറിച്ചും പിആര്‍ വര്‍ക്കിനെ കുറിച്ചും കോണ്‍്ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിക്കുന്നതിനിയിലാണ് ബിജെപിക്ക് തലവേദനയായി പുതിയ വിവാദം.

എല്ലാവിധ പ്രചരണതന്ത്രങ്ങളും ഉപയോഗിച്ച് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് ഗുജറാത്തിലെ ഗോധ്ര കലാപവും ഉള്‍പ്പെടുത്തിയ ഷൂട്ടിങ് ശ്രമം . ചിത്രീകരണത്തിനായി വഡോദരയിലെ വിശ്വാമിത്രി റെയില്‍വേ സ്റ്റേഷന്‍ ഉപയോഗിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന കുറച്ച് സീനുകള്‍ ചിത്രീകരിക്കാനായിരുന്നു അനുമതി. മോദി ചെറുപ്പത്തില്‍ ചായവില്‍പന നടത്തുന്നതടക്കം ചില സീനുകള്‍ ചിത്രീകരിക്കാനാണ് റെയില്‍വേ അനുമതി നല്‍കിയത്. എന്നാല്‍ റെയില്‍വേ മോക് ഡ്രില്ലിനുപയോഗിക്കുന്ന ട്രെയിന്‍ ബോഗിക്ക് തീയിട്ടാണ് ചിത്രീകരണ സംഘം ഷൂട്ടിംഗ് നടത്തിയത്. തീവെപ്പിലൂടെ റെയില്‍വേയ്ക്ക് നാശനഷ്ടമുണ്ടായെന്നാണ് റെയില്‍വേയുടെ നിലപാട്. ഗോധ്ര കലാപം ഉള്‍പ്പെടുത്തി ഡോക്യുമെന്ററി ചിത്രീകരിക്കുന്ന വിവരം റെയില്‍വെ അധികൃതരെ അറിയിച്ചിരുന്നില്ല. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഗോധ്രകലാപവും മോദിയുടെ ജീവിതവും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായിരുന്നു ഈ ചിത്രീകരണം. 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീവെച്ച് കൂട്ടക്കൊല നടത്തിയത്. അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27നാണ് അഗ്‌നിക്കിരയായത്. ഈ സംഭവം വീണ്ടും പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് നേടാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് നടന്ന ഗുജറാത് കലാപം 1200 ഓളം പേരുടെയും മരണത്തിനിടയാക്കി. ഈ സമയത്ത് നരേന്ദ്ര മോദിയായിരുന്നു ഗുജറാത് മുഖ്യമന്ത്രി. ഈ സംഭവം വീണ്ടും പ്രചരാണായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ഡോക്യുമെന്ററി ചിത്രീകരണം. എന്തായാലും വീണ്ടും കോച്ചുകള്‍ കത്തിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.