കോഴിക്കോട്: യുത്ത്‌ലീഗ് നേതാവായിരുന്ന പി.എം ഹനീഫിന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ആസാം സന്ദര്‍ശനത്തിനിടെ എടുത്ത ഫോട്ടോയാണ് സാദിഖലി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ഇത്രമേല്‍ സംസാരിക്കുമെന്ന് അന്ന് ഒരിക്കലും കരുതിയില്ല. വെണ്‍മേഘങ്ങള്‍ക്കിടയിലെ തെളിഞ്ഞ നീലാകാശ പ്രതലത്തില്‍ ഹനീഫ, അനന്തനീലിമയിലെ ഒരു താരകം പോലെ… സാദിഖലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.