കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് എം.എസ്.എഫ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു.