Video Stories

ബാറിലെ കൊലപാതകം: ബിജെപി എംഎല്‍എയുടെ മക്കള്‍ അറസ്റ്റില്‍

By chandrika

November 28, 2016

നാഗ്പൂര്‍: ബാറില്‍ നടന്ന അടിപിടിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയുടെ മക്കള്‍ അറസ്റ്റില്‍. ഈസ്റ്റ് നാഗ്പൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ കൃഷ്ണ കോപ്‌ഡെയുടെ മക്കളായ രോഹിത്, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. അടിപിടിയെത്തുടര്‍ന്ന് ശുഭം മഹാകാല്‍ക്കര്‍(21) എന്ന യുവാവാണ് മരണപ്പെട്ടത്. നവംബര്‍ 20നായിരുന്നു ശങ്കര്‍ നഗര്‍ ഏരിയയിലുള്ള ബാറില്‍ വെച്ച് കേസിനാസ്പദമായ കയ്യേറ്റമുണ്ടായത്. എംഎല്‍എയുടെ രണ്ടുമക്കളോടൊപ്പം വധശ്രമംആരോപിക്കപ്പട്ട മറ്റു മൂന്നു പേരുകൂടി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.