കൊച്ചി: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ .ഫോണിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം സ്ഥാനം രാജിവച്ചെങ്കിലും ശശീന്ദ്രനൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്നും ഭാവി കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും ഉഴവൂര്‍ വിജയന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എ.കെ. ശശീന്ദ്രനെതിരെ തല്‍ക്കാലം പൊലീസ് കേസെടുക്കില്ലെന്നാണ് പൊലീസ് നിലപാട്. സ്ത്രീയുടെ പരാതിയില്ലാതെ സ്വമേധയാ കേസെടുക്കേണ്ടെന്നാണ് പൊലീസില്‍ ധാരണയായത്. എന്നാല്‍ സ്ത്രീയുടെ പരാതിക്കായി കാത്തിരിക്കുമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം തന്നെ കുടുക്കിയതായി ആരോപണ വിധേയനായ എകെ ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷിക്കും.