kerala

മാധ്യമ വിലക്ക് ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല; വി.ഡി സതിശന്‍

By Test User

October 24, 2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് തെറ്റായ പ്രവണതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടനാ പദത്തില്‍ ഇരിക്കുന്ന ഗവര്‍ണറില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയണിതെന്നും ഗവര്‍ണര്‍ പദത്തില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി കേഡര്‍മാരായ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, കൈരളി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി രാജ്ഭവന്‍ നിഷേധിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മാധ്യമ സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്നും വ്യക്തമാക്കി. തെറ്റായ സന്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്ഭവനില്‍ നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.