Culture
‘നിങ്ങള്‍ വലിയ മനുഷ്യനല്ലേ, എന്താണ് മിണ്ടാതിരിക്കുന്നത്’; ബച്ചനോട് പ്രകാശ് രാജ്
ബാംഗളൂരു: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആര്.എസ്.എസ് അക്രമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് നടന് പ്രകാശ് രാജ്. കഠ്വ, ഉന്നാവോ കേസുകളില്‍ രാജ്യത്തെ മുതിര്‍ന്ന ബോളിവുഡ് താരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മൗനത്തെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. മുന്‍ ‘ഔട്ട്ലുക്ക്’ എഡിറ്റര്‍ കൃഷ്ണപ്രസാദുമായുള്ള അഭിമുഖത്തിലാണ് പ്രകാശ് രാജ് അമിതാഭ് ബച്ചനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
നിങ്ങളൊരു വലിയ മനുഷ്യനാണ് സാര്‍, നിങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു, നിങ്ങള്‍ മൗനം വെടിഞ്ഞ് സംസാരിക്കൂവെന്ന് അമിതാഭ് ബച്ചനോട് പ്രകാശ് രാജ് പറഞ്ഞു. ‘നിങ്ങളൊരു വലിയ മനുഷ്യനാണ് സാര്‍, നിങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. രാജ്യം അപകടകരമായ അവസ്ഥയില്‍ നില്ക്കുമ്പോള് നിങ്ങളെന്ത് കൊണ്ട് മൗനം പാലിച്ചുവെന്ന് പുതിയ തലമുറ നിങ്ങളോട് ചോദിക്കാന്‍ ഇടവരുത്തരുത്. നിങ്ങളുടെ ശബ്ദം ശക്തമാണ്. നിങ്ങള്‍ ഈ അനീതിക്കെതിരെ ശബ്ദിക്കൂ. ദയവായി എന്നോട് പ്രായമായെന്നോ മറ്റോ തരത്തിലുള്ള ഒഴികഴിവ് പറയരുത്. നിങ്ങള്‍ വിവേകിയും അറിവുള്ളയാളുമാണ്. ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്. നിങ്ങളില്‍ നിന്നും ഒന്നും നേടാനല്ല ഇത് പറയുന്നത്. നിങ്ങളുടെ മൗനം അവരെ പിന്തുണക്കുന്നുവെന്നും കരുതുന്നില്ല. നിങ്ങള്‍ ശബ്ദമുയര്‍ത്താതിരിക്കുന്നത് ഈ സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്’; പ്രകാശ് രാജ് പറഞ്ഞു.
താങ്കള്‍ക്ക് സംസാരിക്കാനും സംസാരിക്കാതിരിക്കാനും അവകാശമുണ്ട്. എന്നാല്‍ നിരവധി സമയങ്ങളില്‍ നിങ്ങള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. നിങ്ങളെന്താണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഇതൊരു കുട്ടിയാണ്. ചിലപ്പോള്‍ ഇതെന്റെ മകളായിരിക്കാം, അല്ലെങ്കില്‍ ആരുടേയെങ്കിലും മകളായിരിക്കാം. എങ്കിലും എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നതെന്നും കഠ് വ കേസിലെ ബച്ചന് നിശബ്ദനാണെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജ് പറഞ്ഞു.
ബോളിവുഡിലെ മിക്ക താരങ്ങളും സാമൂഹികഉത്തരവാദിത്തങ്ങളില് നിന്ന് അകലം പാലിക്കുന്നത് ലജ്ജാകരമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. നിങ്ങള്‍ ഉണരൂ, നിങ്ങളുടെ സഹതാരങ്ങളോടും പറയൂ. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യൂ. സിനിമയില്‍ ഹീറോ ആകുന്നതല്ല യഥാര്‍ത്ഥത്തിലുള്ള നേട്ടം. വ്യത്യസ്തമായുള്ള ജീവിതം നയിക്കാന്‍ കഴിയണം. തന്റെ സഹപ്രവര്‍ത്തകരായ താരങ്ങള്‍ക്ക് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ഒട്ടും ധാരണയില്ല. ആരാണ് അവരുടെ എം.എല്‍.എ എന്നും ആരാണ് അവരുടെ എം.പിയെന്നും അവര്‍ക്ക് ധാരണയില്ലെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

