കോഴിക്കോട്: നാടാകെ ഭീതിയിലാണ്ടു കിടക്കുന്ന പ്രളയത്തില്‍ നിന്നും പേമാരിയില്‍ നിന്നും ആശ്വാസവും മോചനവും തേടി ഇന്ന് വെളളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. ഇത്തരം ഒരു മഹാമാരിയും പ്രളയവും മുമ്പില്ലാത്തതാണ്. അനേകലക്ഷമാളുകള്‍ക്ക് വീടുകളും വസ്തുവകകളും നഷ്ടമാക്കിയ ഈ പേമാരി നമ്മെ കൂടുതല്‍ ആശങ്കകളിലാക്കിയിരിക്കുന്നു. കനത്ത ഈ പ്രകൃതിദുരന്തത്തില്‍ നിന്ന് രക്ഷ തേടി എല്ലാവരും പ്രാര്‍ഥനാനിരതരാകണമെന്ന് തങ്ങള്‍ അഭ്യര്‍ഥിച്ചു.