ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി പ്രീതി സിന്റയും. ഈ അതിശൈത്യത്തില്‍ നാടും വീടും വിട്ട് പ്രതിഷേധിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് അവര്‍ കുറിച്ചു. ട്വിറ്ററിലാണ് നടിയുടെ പ്രതികരണം.

‘ഈ മഹാമാരിയില്‍ തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് എന്റെ ഹൃദയം. നമ്മുടെ രാജ്യത്തെ മുമ്പോട്ടു നടത്തുന്ന മണ്ണിന്റെ മക്കളാണ് അവര്‍. കര്‍ഷകരും സര്‍ക്കാറും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക ഫലപ്രദമായ പരിഹാരം ഉണ്ടാകും എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു’- അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തപ്‌സി പന്നു, പ്രിയങ്ക ചോപ്ര, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍ തുടങ്ങിയവരും രംഗത്തു വന്നിരുന്നു.