Connect with us

News

പ്രൈം വോളിബോള്‍ ലീഗ്: ഡല്‍ഹിയെ മറികടന്ന് ഗോവ ഗാര്‍ഡിയന്‍സിന് തകര്‍പ്പന്‍ ജയം

ആര്‍.ആര്‍. കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ഗോവ ഗാര്‍ഡിയന്‍സ് മികച്ച തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി

Published

on

ആര്‍.ആര്‍. കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ഗോവ ഗാര്‍ഡിയന്‍സ് മികച്ച തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി. രണ്ട് സെറ്റിന് പിന്നിലായിരുന്ന ഗോവ അതിശയകരമായ പ്രകടനത്തോടെ ഡല്‍ഹി തൂഫാന്‍സിനെ 3-2ന് പരാജയപ്പെടുത്തി. സ്‌കോര്‍: 14-16, 11-15, 15-11, 16-13, 15-11. ആദ്യ രണ്ട് സെറ്റുകള്‍ ഡല്‍ഹി തൂഫാന്‍സ് സ്വന്തമാക്കിയപ്പോള്‍ ഹെസ്യൂസ് ചൗറിയോ, മുഹമ്മദ് ജാസിം, കാര്‍ലോസ് ബാരിയോസ് എന്നിവരുടെ മികച്ച പ്രകടനം ശ്രദ്ധേയമായി. എന്നാല്‍ മൂന്നാം സെറ്റില്‍ ഗോവ തിരിച്ചടിച്ചു. നതാനിയേലിന്റെ കരുത്തുറ്റ അറ്റാക്കുകളും ചിരാഗ് യാദവിന്റെ സര്‍വുകളും പ്രിന്‍സിന്റെ കൃത്യമായ ബ്ലോക്കുകളും ടീമിന് ഊര്‍ജം പകര്‍ന്നു. നാലാം സെറ്റില്‍ മെന്‍സലിന്റെ തിളക്കമാര്‍ന്ന സ്പൈക്കും പ്രിന്‍സിന്റെ സൂപ്പര്‍ സര്‍വുമൊത്ത് ഗോവ 16-13ന് സെറ്റ് നേടി മത്സരം സമനിലയിലെത്തി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അരവിന്ദനും പ്രിന്‍സും ചേര്‍ന്ന പ്രകടനമാണ് വിജയം ഉറപ്പിച്ചത്. ചിരാഗ് യാദവിന്റെ സൂപ്പര്‍ പോയിന്റ് വഴി ഗോവ 3-2ന് ഡല്‍ഹിയെ കീഴടക്കി.

കരുത്തുറ്റ ജയത്തോടെ ഗോവ ഗാര്‍ഡിയന്‍സ് 10 പോയില്‍റ് നേടി ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ന് രണ്ടു മത്സരങ്ങളുണ്ട്: വെകീട്ട് 6.30ന് ദരാബാദ് ബ്ലാക്ക് ഹാക്സും കൊല്‍ക്കത്ത തണ്ടര്‍ബോള്‍റ്റ്സും തമ്മില്‍, രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്സും മുബൈ മിറ്റിയേഴ്സും ഏറ്റമുട്ടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending