ബംഗളൂരു: നടി പ്രിയാമണി വിവാഹിതയായി. വ്യവസായി മുസ്തഫ രാജാണ് വരന്‍. ബംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് ഇന്നലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്നു വൈകിട്ട് ഏഴു മണി മുതല്‍ കൊത്തനൂരുവിലെ എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ റിസപ്ഷന്‍ നടക്കും. സിനിമാ മേഖലയിലെയും പൊതുരംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും.
വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹം മതാചാരപ്രകാരം നടത്തില്ലെന്നും രജിസ്റ്റര്‍ ചെയ്യുകയേ ഉള്ളുവെന്നും പ്രിയാമണി നേരത്തെ അറിയിച്ചിരുന്നു. വിവാഹത്തിനു ശേഷവും അഭിനയം തുടരുമെന്ന് നടി വ്യക്തമാക്കിയിരുന്നു.

 

https://www.youtube.com/watch?v=eS2uwEFJYF8