തെന്നിന്ത്യന്‍ നടി പ്രിയാമണിയും ബിസിനസ്സുകാരനായ മുസ്തഫ രാജും തമ്മിലുള്ള വിവാഹം ഈ മാസം 23ന് നടക്കും. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന വിവാഹ സത്ക്കാരത്തില്‍ സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ക്ഷണം.

മലയാളം ചാനലില്‍ ഒരു റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായിരിക്കുന്നതിനിടെയാണ് പ്രിയാമണി വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. വരന്‍ ഇതര മതസ്ഥനായതുകൊണ്ട് ഒരുപാട് വിമര്‍ശനങ്ങള്‍ അന്ന് കേള്‍ക്കേണ്ടി വന്നിരുന്നു. ലൗജിഹാദ് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കുകയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരം. ഇരുമതങ്ങളിലുള്ളവരായതുകൊണ്ട് രജിസ്റ്റര്‍ വിവാഹമാണ് തെരഞ്ഞെടുത്തിരിക്കുന്നത് പ്രിയാമണി അറിയിച്ചു. ആചാര പ്രകാരമുള്ള വിവാഹത്തേക്കാള്‍ ലളിതവുമാണിത്. മിശ്രവിവാഹിതര്‍ക്ക് സ്വീകാര്യമായ മാര്‍ഗ്ഗമാണിത്. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യമാധ്യമങ്ങളില്‍ വിവാഹവാര്‍ത്ത അറിയിച്ചപ്പോള്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ തന്നെ തളര്‍ത്തിയിരുന്നുവെന്ന് പ്രിയാമണി പറഞ്ഞിരുന്നു. നെഗറ്റീവ് വിമര്‍ശനങ്ങള്‍ തന്നെ തളര്‍ത്തിയെന്നും താരം അന്ന് പ്രതികരിച്ചു.