കോഴിക്കോട്: ഓണം-ബക്രീദ് ആഘോഷങ്ങള്‍്്ക്കായി മലയാളികള്‍ക്ക് സൗകര്യമൊരുക്കി കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. ആഘോഷ വേളയില്‍ യു.എ.ഇയിലേക്കും സൗദിയിലേക്കും എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഷാര്‍ജ-കോഴിക്കോട്, കോഴിക്കോട്-ഷാര്‍ജ, റിയാദ്-കോഴിക്കോട്, കോഴിക്കോട്-റിയാദ് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍.