ലാ ലീഗ സീസണിലെ ആദ്യ പോരാട്ടങ്ങളില്‍ ബാര്‍സിലോണക്കും റയല്‍ മഡ്രിഡിനും ഗംഭീര ജയം. മെസി നിറഞ്ഞുകളിച്ച മത്സരത്തില്‍ ബാഴ്‌സ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോല്‍പിച്ചത്. ചിരവൈരികളായ ബാഴ്സയെ ഇരുപാതങ്ങളിലുമായി മുക്കി സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയ റയലിനും സീസണിലെ ആദ്യകളി അനായാസമായി. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ടീം ഡിപോര്‍ട്ടിവോയെ തോല്‍പ്പിച്ചത്.

ബാര്‍സിലോന ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിറങ്ങിയ ബാര്‍സ ടീമിന്റെ പോരാട്ടം മുഴുവനായി മെസിയിലേക്ക് ചുരുങ്ങുന്ന രീതിയിലായിരുന്നു മല്‍സരം. ആദ്യമിനുറ്റുകകളില്‍ തന്നെ മെസി ആധിപത്യം പ്രകടമായിരു്ന്നു. മൂന്നാം മിനുറ്റില്‍ മെസിയുടെ ഫ്രീ കിക്കില്‍ ഊര്‍ജം ഉള്‍ക്കൊണ്ട മല്‍സരത്തില്‍ ബെറ്റിസ് പോസ്റ്റില്‍ താരം നിരന്തരം ഭീഷണി വിതച്ചു.

മെസിയുടെ ഒരു ചടുല നീക്കത്തിനൊടുവില്‍ റിയല്‍ ബെറ്റിസ് താരം അലിന്‍ ടോസ്‌കയുടെ വകസെല്‍ഫ് ഗോളാലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. തൊട്ടടുത്ത മിനുറ്റില്‍ സെര്‍ജി റോബര്‍ട്ടോയുടെ ഉഗ്രന്‍ ഗോളിലൂടെ ബാഴ്‌സയുടെ (0-2) ലീഡുയര്‍ത്തി. മെസിയടക്കമുള്ളവരുടെ മികച്ച ശ്രമങ്ങള്‍ പാഴായ മത്സരത്തില്‍ പി്ന്നീട് വലകുലുങ്ങിയില്ല. ഇടം കാലുകൊണ്ട് നിറഞ്ഞാടിയ മെസി മത്സരത്തില്‍ ബെറ്റിസിന്റെ ഗോള്‍ വല നിരവധി തവണ വിറപ്പിച്ചു.

നൂകാംപില്‍ ജഴ്‌സിയില്‍ സ്വന്തം പേരിനുപകരം ബാഴ്‌സിലോണ എന്ന് എഴുതിയായിരുന്നു ബാഴ്‌സ താരങ്ങള്‍ ഇറങ്ങിയത്. റാംബ്ലാസില്‍ ജീവന്‍പൊലിഞ്ഞവുരുട ഓര്‍മകള്‍ക്ക് മുന്നില്‍ അവര്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു.

_97457944_bale_epa

എവേ മല്‍സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെ റയല്‍ 3-0ന് നിഷ്പ്രഭമാക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ തന്നെ മത്സരം കയ്യിലാക്കിയ റയല്‍ അര മണിക്കൂറിനുള്ളില്‍ രണ്ടു ഗോളുകളാണ് എതിര്‍ വലയിലെത്തിച്ചത് റയല്‍ കരുത്തുകാട്ടിയത്.

റയലിനായി 20-ാം മിനിറ്റില്‍ ഗരെത് ബെയ്‌ലാണ് ആദ്യം വലകുലുക്കിയത്. 27ാം മിനിറ്റില്‍ കാസിമെരോയുടെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. മനോഹരമായ ഗോള്‍ റയല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. 2-0ന് പിരഞ്ഞ ഒന്നാം പകുതിക്ക് ശേഷം ടോണി ക്രൂസിന്റെ വകയായിരുന്നു റയലിന്റെ മൂന്നാമത്തെ ഗോള്‍.