സോനുനിഗത്തിന്റെ ബാങ്കുവിളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റിന് ശേഷം പ്രിയങ്ക ചോപ്രയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശം വൈറലായി. സോഷ്യല്‍മീഡിയയില്‍ സോനു നിഗം പ്രിയങ്കയെ കണ്ടു പഠിക്കണമെന്ന കമന്റോടെയാണ് വീഡിയോ വൈറലാകുന്നത്.

2016-ല്‍ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്ക ചോപ്രയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശം. ‘സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ടെറസ്സിന് മുകളില്‍ നില്‍ക്കുമ്പോഴാണ് സൂര്യാസ്തമയത്തിനുമുമ്പ് ബാങ്കുവിളി കേള്‍ക്കുന്നത്. സമീപത്തെ അഞ്ചോ ആറോ പള്ളികളില്‍ നിന്നും ഉയര്‍ന്ന ബാങ്കുവിളി ഇഷ്ടപ്പെട്ടിരുന്നു. സ്വസ്ഥമായി നിന്ന ആ അഞ്ചുമിനിറ്റു നേരമായിരുന്നു ഏറ്റവും മനോഹരമായ സമയം’-ദിവസത്തിലെ ഏറ്റവും മനോഹരമായ സമയത്തെക്കുറിച്ച് ചോദിച്ച നായകന്റെ ചോദ്യത്തിന് പ്രിയങ്ക ഇങ്ങനെയാണ് മറുപടി നല്‍കിയത്. നിരവധി ആരാധകരാണ് പ്രിയങ്കയുടെ ഈ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തിരിക്കുന്നത്. സോനു പ്രിയങ്കയില്‍ നിന്ന് പഠിക്കണമെന്നാണ് പലരുടേയും ഉപദേശം.

sonu-nigam_6529071a-240c-11e7-929a-64902ca55664

കഴിഞ്ഞ ദിവസമാണ് ബാങ്കുവിളിയെ അധിക്ഷേപിച്ച് ബോളിവുഡ് ഗായകന്‍ സോനുനിഗം രംഗത്തെത്തിയത്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. താനൊരു മുസ്‌ലിം അല്ല. രാവിലെ ബാങ്കുവിളികേള്‍ക്കുന്നതുമൂലം ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുകയാണെന്നും എന്നാണ് ഇന്ത്യയില്‍ ഇതിനൊരു അവസാനം ഉണ്ടാവുകയെന്നുമായിരുന്നു സോനുവിന്റെ ട്വീറ്റ്. ട്വീറ്റ് പുറത്തുവന്നതോടെ സോനുവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ബോളിവുഡിന്റെ മിന്നുംതാരങ്ങളിലൊരാളായ പ്രിയങ്കയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള വീഡിയോ വൈറലാകുന്നത്.

watch video: