More
‘ഇന്ത്യയിലേക്ക് മടങ്ങി വരരുത്’; പതാകയുടെ നിറത്തിലുള്ള ഷാള്‍ ധരിച്ചതിന് പ്രിയങ്ക ചോപ്രക്ക് തീവ്രദേശീയവാദികളുടെ വിമര്‍ശനം

വസ്ത്രധാരണത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണപതാകയുടെ ഷാള്‍ ഉപയോഗിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് തീവ്രദേശീയവാദികളുടെ വിമര്‍ശനം.
ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക ചോപ്ര സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വീഡിയോ ഷെയര്‍ ചെയ്തത്. ടീഷര്‍ട്ടും ജീന്‍സും ധരിച്ച് ത്രിവര്‍ണ്ണ പതാകയുടെ ഷാള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആശംസ. എന്നാല്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇന്ത്യന്‍ ദേശീയപതാകയെ നിങ്ങള്‍ അപമാനിച്ചുവെന്നാണ് ഒരു വിമര്‍ശനം. നിങ്ങള്‍ക്ക് ചുരിദാറോ സാരിയോ ധരിക്കാമായിരുന്നില്ലേയെന്ന് മറ്റു ചിലര്‍ ചോദിക്കുന്നു. മോഡേണ്‍ രീതിയില്‍ വസ്ത്രം ധരിച്ച നിങ്ങള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുകയാണ് ചെയ്യുന്നത്. താരത്തിനോട് ഇന്ത്യയിലേക്ക് തിരിച്ചുവരരുതെന്നും പറയുന്നുണ്ട് വിമര്‍ശകര്‍.
അതേസമയം, പ്രിയങ്ക ചോപ്രയെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി. പതാക ദേഹത്ത് ചുറ്റി വിജയം ആഘോഷിക്കുന്നവരും പതാകയുടെ നിറത്തിലുള്ള തൊപ്പി ധരിക്കുന്നവരേയും പലപ്പോഴായി കാണാറുണ്ട്. അതെല്ലാം പതാകയെ അപമാനിക്കലാണോ? ആലോചിച്ചുവേണം വിമര്‍ശിക്കുന്നതെന്നും പിന്തുണക്കുന്നവര്‍ പറയുന്നു. നേരത്തെ ബര്‍ലിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പ്രിയങ്ക ചോപ്രക്കുനേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. അതിനു പിറകിലും തീവ്രദേശീയവാദികളായിരുന്നു.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന് ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്ഫൈന് (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കുന്നത്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
GULF3 days ago
യാ ഹബീബീ’; ഹാശിം എഞ്ചിനീയർ ഓർമ്മപുസ്തകം; പ്രകാശനം ആഗസ്ത് നാലിന്
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം