ബാങ്കുവിളിയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിനുശേഷം ബാങ്കുവിളി ട്വീറ്റ് ചെയ്ത് ഗായകന്‍ സോനുനിഗം. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കുശേഷമാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഗുഡ് മോര്‍ണിംഗ് ഇന്ത്യ’ എന്ന ക്യാപ്ഷനോടുകൂടിയാണ് ട്വീറ്റ്.

ബാങ്കുവിളി കേള്‍ക്കുന്നതുമൂലം ഉറങ്ങാന്‍ കഴിയില്ലെന്നും നിര്‍ബന്ധിത മതആചാരങ്ങളില്‍ നിന്ന് എന്നാണ് ഇന്ത്യക്ക് മോചനമെന്നുമായിരുന്നു ആദ്യ ട്വീറ്റ്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലും സോനുവിന് വിമര്‍ശനവുമായി രംഗത്തെത്തി. ആതിഫ് അലി അല്‍ ഖാദരിയുടെ വെല്ലുവിളി ഏറ്റെടുത്ത് തലമൊട്ടയടിച്ച് വാര്‍ത്താസമ്മേളനത്തിന് സോനുവെത്തിയതും വിവാദമായി. തുടര്‍ന്ന് നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സോനുനിഗത്തിന്റെ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്ന് ബി.ബി.സി റിപ്പോര്‍ട്ടര്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് ബാങ്കുവിളിയുടെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ബാങ്കുവിളി വീട്ടിലേക്ക് കേള്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണോയെന്ന് വ്യക്തമല്ല.

watch video:

https://twitter.com/sonunigam/status/855938924086218752