ന്യൂഡല്‍ഹി: ചൈനയുടെ ആദ്യ കാര്‍ഗോ ബഹിരാകാശ വാഹനമായ ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നു. ചൈനയിലെ വെന്‍ചാങ് സ്‌പേസ് വിക്ഷേപണ കേന്ദ്രമാണ് ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നതായി അറിയിച്ചത്.

വിക്ഷേപണത്തിനു വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായതായി വിക്ഷേപണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അവസാന വട്ട ക്രമീകരണങ്ങളും നടന്നു. ലോഞ്ചിംഗ് സൈറ്റ് പരിശോധനയുള്‍പ്പെടെ എല്ലാ പരിശോധനകളും കഴിഞ്ഞ ടിയാന്‍ശു-1 ഏപ്രില്‍ 20 മുതല്‍ 24 വരെയുള്ള ഏതെങ്കിലും ഒരു ദിവസത്തില്‍ വിക്ഷേപണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.