ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സമരത്തിനിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ് പോകുമ്പോഴാണ് അപകടം. ഹാപുരില്‍ വെച്ച് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രിയങ്ക സുരക്ഷിതയാണ്.

പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകില്‍ നാല് വാഹനങ്ങള്‍ ഉണ്ടായിരുന്നു. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലില്‍ അഴുക്ക് നിറഞ്ഞതിനാല്‍ കൃത്യമായ കാഴ്ച ഡ്രൈവര്‍ക്കില്ലായിരുന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ കാര്‍ പെട്ടന്ന് നിര്‍ത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പതിനൊന്നു മണിക്കാണ് രാംപുരില്‍ മരിച്ച കര്‍ഷകന്‍ നവരീത് സിങ്ങിന്റെ വസതി പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നത്. രാവിലെയാണ് ഡല്‍ഹിയില്‍ നിന്ന് അവര്‍ രാംപുരിലേക്ക പുറപ്പെട്ടത്.