kerala
പ്രൊഫൈലിങ്ങ് 18 മുതല്‍; തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക്
മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച നോളജ് എക്കണോമി മിഷന്റ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ കാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൊഴില്‍ അന്വേഷകരുടെ പ്രൊഫൈലിങ്ങ് സംസ്ഥാനത്ത് 18ന് ആരംഭിക്കും.
തിരുവനന്തപുരം: മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച നോളജ് എക്കണോമി മിഷന്റ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ കാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൊഴില്‍ അന്വേഷകരുടെ പ്രൊഫൈലിങ്ങ് സംസ്ഥാനത്ത് 18ന് ആരംഭിക്കും. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് തുടക്കം. കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ മുഖേനയാണ് ഇതു നടപ്പാക്കുക.
ആദ്യഘട്ട സര്‍വേയിലൂടെ കണ്ടെത്തിയ 53.42 ലക്ഷം തൊഴില്‍ അന്വേഷകരില്‍ നിന്നും 21 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദ, ബിരുദാനന്തര, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള തൊഴില്‍ അന്വേഷകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂലൈ 31 നകം എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഒരു വാര്‍ഡില്‍ നിന്നും ഒരാള്‍ വീതം എന്ന കണക്കില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടുന്ന 19470 വനിതകളാണ് പ്രൊഫൈലിങ്ങിന് നേതൃത്വം നല്‍കുന്നത്. വാര്‍ഡുതല കേന്ദ്രങ്ങള്‍ വഴിയാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ ഫ്ളാറ്റ്ഫോമില്‍ (ഡിജിറ്റര്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം-ഡി.ഡബ്ളിയു.എം.എസ്) തൊഴില്‍ അന്വേഷകനെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യും. കേരള നോളജ് ഇക്കണോമി മിഷന് വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണിത്. തൊഴില്‍ അന്വേഷകര്‍ക്ക് ഡിജിറ്റല്‍ ഫ്ളാറ്റ്ഫോമില്‍ തങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായവും പ്രൊഫൈലിങ്ങ് എന്യൂമറേറ്റര്‍മാര്‍ നല്‍കും. പ്രൊഫൈലിങ്ങ് പൂര്‍ത്തിയാകുന്നതോടെ തൊഴില്‍ അന്വേഷകര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ അറിയാനും അപേക്ഷിക്കാനും കഴിയും.
എന്യൂമറേറ്റര്‍മാരെ കൂടാതെ പ്രൊഫൈലിങ്ങുമായി ബന്ധപ്പെട്ട സി.ഡി.എസ്തല പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നതിനായി ഓരോ പഞ്ചായത്തിലും ഓരോ കമ്മ്യൂണിറ്റി അംബാസഡറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ഫ്ളാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തു എന്നുറപ്പ് വരുത്താനുള്ള ചുമതല കമ്മ്യൂണിറ്റി അംബാസിഡര്‍ക്കാണ്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports14 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി